Thu, 1 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Ramesh Chennithala

Pathanamthitta

സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കാ​ന്‍ പോ​ലീ​സി​നു ക​ഴി​യ​ണം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

അ​ടൂ​ർ: സ്വാ​ത​ന്ത്ര്യ​വും സ​മ​ത്വ​വും സ​മാ​ധ​ന​വും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​കാ​ന്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. അ​ടൂ​ര്‍ ആ​സ്ഥാ​ന​മാ​യു​ള്ള കേ​ര​ള ആം​ഡ് പോ​ലീ​സ് മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍ ന​ട​ന്ന പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ൽ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും പൗ​രാ​വ​കാ​ശ​വും സം​ര​ക്ഷി​ക്കു​ന്ന​തി​ല്‍ സേ​ന​യ്ക്ക് വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ട്. ഏ​റ്റെ​ടു​ക്കു​ന്ന ഓ​രോ ദൗ​ത്യ​വും അ​ച്ച​ട​ക്ക​ത്തോ​ടെ​യും ക​ര്‍​മ ധീ​ര​ത​യോ​ടെ​യും വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ കേ​ര​ള പോ​ലീ​സ് എ​ന്നും മാ​തൃ​ക​യാ​യി​ട്ടു​ണ്ടെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്കൊ​ത്ത് ഉ​യ​രാ​ന്‍ പു​തു​താ​യി പോ​ലീ​സി​ലേ​ക്ക് എ​ത്തു​ന്ന സേ​നാ​ഗം​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. കേ​ര​ള ആം​ഡ് പോ​ലീ​സ് മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍​നി​ന്നു​ള്ള 205 പേ​രും അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ല്‍​നി​ന്നു​ള്ള 126 പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍​മാ​രു​മാ​ണ് പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. എ​സ്. സൂ​ര​ജ് ന​യി​ച്ച പ​രേ​ഡി​ന്‍റെ സെ​ക്ക​ന്‍​ഡ് ഇ​ന്‍ ക​മാ​ന്‍​ഡ് കെ.​എ​സ്. അ​ഭി​ജി​ത്ത് ആ​യി​രു​ന്നു.

കെ​എ​പി മൂ​ന്നാം ബ​റ്റാ​ലി​യ​നി​ല്‍​നി​ന്ന് മി​ക​ച്ച ഇ​ന്‍​ഡോ​ര്‍ കേഡറ്റായി എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, മി​ക​ച്ച ഔ​ട്ട്ഡോ​ര്‍ കേ​ഡ​റ്റാ​യി എ​സ്. സൂ​ര​ജ്, മി​ക​ച്ച ഷൂ​ട്ട​റാ​യി ജി.​എ​സ്. ഹ​രി​കൃ​ഷ്ണ​ന്‍, മി​ക​ച്ച ഓ​ള്‍​റൗ​ണ്ട​റാ​യി വി. ​വി​ഷ്ണു എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​നി​ല്‍​നി​ന്ന് മി​ക​ച്ച ഇ​ന്‍​ഡോ​ര്‍ കേഡറ്റായി അ​ന​ന്തു സു​രേ​ഷ്, മി​ക​ച്ച ഔ​ട്ട്ഡോ​ര്‍ കേ​ഡ​റ്റാ​യും ഓ​ള്‍ റൗ​ണ്ട​റാ​യും കെ.​എ​സ്. അ​ഭി​ജി​ത്ത്, മി​ക​ച്ച ഷൂ​ട്ട​റാ​യി എ​ല്‍​ദോ പൗ​ലോ​സ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ഒ​മ്പ​തു​മാ​സ​ത്തെ അ​ടി​സ്ഥാ​ന പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശാ​രീ​രി​ക ക്ഷ​മ​ത​യും മ​ന​ക്ക​രു​ത്തും വ​ര്‍​ധി​പ്പി​ക്കു​ന്ന പാ​ഠ​ങ്ങ​ളാ​ണ് ന​ല്‍​കി​യ​ത്. ഔ​ട്ട്ഡോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ശാ​രീ​രി​ക ക്ഷ​മ​താ പ​രി​ശീ​ല​നം, ആ​യു​ധ പ​രി​ശീ​ല​നം, ക​രാ​ട്ടെ, യോ​ഗ, നീ​ന്ത​ല്‍, വി​വി​ധ സ്വ​യം പ്ര​തി​രോ​ധ പ​രി​ശീ​ല​ന​ങ്ങ​ള്‍, ഫ​യ​റിം​ഗ് എ​ന്നി​വ ന​ല്‍​കി.

ഇ​ന്‍​ഡോ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ഭ​ര​ണ​ഘ​ട​ന, ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ആ​ക്‌​ട്, വിഐപി ബ​ന്ത​വ​സ്, ടെ​ലി ക​മ്യൂ​ണി​ക്കേ​ഷ​ന്‍, സോ​ഷ്യ​ല്‍ മീ​ഡി​യ, സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, വ്യ​ക്തി​ത്വ വി​ക​സ​നം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി.

ശാ​സ്ത്ര​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്ന​തി​ന് ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ്, ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍, പീ​നോ​ള​ജി, വി​ക്ടി​മോ​ള​ജി, സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് വി​ഷ​യ​ങ്ങ​ളി​ലും പ​രി​ശീ​ല​നം ന​ൽ​കി.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്ര​ശേ​ഖ​ര്‍, ആം​ഡ് പോ​ലീ​സ് ബ​റ്റാ​ലി​യ​ന്‍ എ​ഡി​ജി​പി ബ​ല്‍​റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ, മ​റ്റ് ഉ​ന്ന​ത പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍, പു​തി​യ സേ​നാം​ഗ​ങ്ങ​ളു​ടെ ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up